World News

Loading

Search This Blog

Thursday, 17 November 2011

Alappuzha LD Clerk Examination 2011

1) A യുടെ മകനാണ് E, B യുടെ മകനാണ് D, E, Cയെ വിവാഹം കഴിച്ചു. B യുടെ മകളാണ് C. എന്നാല്‍ E യുടെ ആരാണ് D ?
A: ഭാര്യാപിതാവ്
B: സഹോദരന്‍
C: ഭാര്യാസഹോദരന്‍
D: അമ്മാവന്‍ 

2) ഒരു ടൂത്ത് പേസ്റ്റില്‍ 25% കൂടുതല്‍ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ് ഇത് ?
A: 25
B: 20
C: 30
D: 15

3) ഒഴിവുള്ള സ്ഥലം പൂരിപ്പിക്കുക. മകന്‍, ഭര്‍ത്താവ്, .............., ഭര്‍തൃപിതാവ്, അപ്പൂപ്പന്‍ ?
A: ഭാര്യാ
B: യുവാവ്
C: പിതാവ്
D: അമ്മ

4) ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയാല്‍ അതേ സംഖ്യ കിട്ടുന്നു. സംഖ്യ ഏത് ?
A: 750
B: 300
C: 150
D: 250

5) പ്രവീണ്‍ 20,000 രൂപയ്ക്കു വാങ്ങിയ ബൈക്ക് 25,000 രൂപയ്ക്കു വിറ്റു. ലാഭശതമാനം എത്ര ?
A: 20
B: 30
C: 15
D: 25

6) ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ് 10 ആണ്. ടീച്ചറുടെ വയസു കൂടി കൂട്ടിയാല്‍ ശരാശരി വയസ് 11 ആകും. ടീച്ചറുടെ വയസ് എത്ര ?
A: 40
B: 51
C: 42
D: 44

7) കോഡ് ഭാഷയില്‍ 24 എന്നാല്‍ CAT എങ്കില്‍ MAT ന്റെ കോഡ് എന്തായിരിക്കും ?
A: 35
B: 34
C: 36
D: 37

8) 13, 17, 19, 23, ?
A: 29
B: 27
C: 28
D: 26

9) 50,000 രൂപ 8% വാര്‍ഷിക നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. രണ്ടു വര്‍ഷത്തേക്കു കിട്ടുന്ന കൂട്ടു പലിശ എത്ര ?
A: 4,000
B: 8,320
C: 320
D: 4,320

10) FEBRUARY യെ YEARUBRF എന്നു മാറ്റി എഴുതുമ്പോള്‍ NOVEMBER നെ എങ്ങനെ എഴുതാം ?
A: REBEMVON
B: ROBMEVFN
C: ROBEMVEN
D: REBMEVON

11) A, B, C, D എന്നിവര്‍ ചീട്ടു കളിക്കുകയാണ്. Aയും Bയും ഒരു ടീം ആണ്. D വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. എങ്കില്‍ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര് ?
A: C
B: A
C: B
D: D

12) വ്യത്യസ്തമായത് ഏത് ?
A: 40%
B: 0.44
C: 0.4
D: ‌25

13) ഒരു സമചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 50 സെ.മീ. ആയാല്‍ അതിന്റെ വിസ്തീര്‍ണം.?
A: 1250cm2
B: 2500cm2
C: 884cm2
D: 1768cm2

14) ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ അശോകിന് 9 ദിവസവും ആദര്‍ശിന് 15 ദിവസവും അനുവിന് 10 ദിവസവും വേണം. മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീര്‍ക്കും?
A: 313
B: 3
C: 335
D: 4

15)മാര്‍ച്ച് 14 ഞായര്‍ ആയ വര്‍ഷം നവംബര്‍ 8 ഏത് ആഴ്ച ആയിരിക്കും ?
A: ഞായര്‍
B: തിങ്കള്‍
C: ശനി
D: ‌ചൊവ്വ

 16) ENAL എന്ന വാക്കിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് അര്‍ത്ഥവത്തായ എത്ര വാക്കുകള്‍ ഉണ്ടാക്കാം. ഒരക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
A: 1
B: 2
C: 3
D: 4

17) ഒരാള്‍ തെക്കോട്ട് 3 കി.മീ. നടന്നു. വലത്തോട്ട് തിരിഞ്ഞ് 1 കി.മീ. നടന്നു. തുടര്‍ന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, എന്നിങ്ങനെ ഓരോ കി.മീ. വീതം നടന്നു. അവസാനം അയാള്‍ പുറപ്പെട്ടിടത്തു നിന്ന് എത്ര അകലെ എത്തി ?
A: 10 കി.മീ.
B: 7 കി.മീ.
C: 3 കി.മീ
D: 4 കി.മീ.

18) സജിന്‍ 800 മീറ്റര്‍ നീളമുള്ള ഒരു പാലം 8 മിനിറ്റു കൊണ്ട് നടന്നു എന്നാല്‍ സജിന്റെ വേഗം കി.മീ./മണിക്കൂറില്‍ എത്ര ?
A: 6
B: 7.6
C: 8
D: ‌6.2

19) അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്. അഞ്ച് വര്‍ഷം കഴിഞ്ഞ് അവരുടെ വയസിന്റെ അനുപാതം 7:2 ആകും. മകന്റെ ഇപ്പോഴത്തെ വയസ് എത്ര ?
A: 4
B: 10
C: 6
D: 5

20) തുടര്‍ച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വര്‍ഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകള്‍ ഏവ ?
A: 30, 32
B: 34, 36
C: 28, 30
D: 32, 34

Answes:
1: C
2: B
3: C
4: B
5: D
6: B
7: B
8: A
9: B
10: C
11: A
12: B
13: A
14: C
15: A
16: B
17: D
18: A
19: D
20: D

0 comments:

Post a Comment