World News

Loading

Search This Blog

Monday, 6 August 2012

കേരളത്തില്‍ നിയമന നിരോധനം ആണോ ? പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ എന്ത് സംഭവിക്കും ? ഇപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമനം ഉടനെയുണ്ടോ ?

കേരളത്തില്‍ നിയമന നിരോധനം ആണോ ? പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ എന്ത് സംഭവിക്കും ? ഇപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമനം ഉടനെയുണ്ടോ ? ഇങ്ങനെ കുറെ ചോദ്യങ്ങള്‍ ഈ നാട്ടിലെ എന്നെപോലെയുള്ള ജോലി അനെഷിക്കുന ചെറുപ്പക്കാരുടെ സാധാരണ ചോദ്യങ്ങളാണ്. അല്ലാതെ എല്‍ ഡി എഫ് , യു ഡി എഫ് പ്രശ്നങ്ങളും, ജോര്‍ജ്, ഗണേഷ് പ്രശ്നങ്ങളും, അച്യുതാനന്ദന്‍, പിണറായി പ്രശ്നങ്ങളും ആയി നടന്നാല്‍ നമ്മുക്ക് യാതൊരു പ്രയോജനവും 
ഇല്ല.

കേരളത്തില്‍ ഇപ്പോള്‍ നിയമങ്ങള്‍ നടക്കുന്നില്ല. നിയമനങ്ങള്‍ പി എസ്‌ സിക്ക് റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നില്ല. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നയം പിന്തുടരുന്നത്. അതുപോലെ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടിയപ്പോഴേ ധാരാളം തൊഴിലവസരങ്ങള്‍ നഷ്ടപെട്ടു. സൂപ്പര്‍ നുമിരട്ടറി തസ്തികകള്‍ പാഴ്വാക്ക് മാത്രമായി പോയി. ഇത്രയധികം ആളുകളെ എങ്ങനെ സര്‍ക്കാരിനു മണ്ടന്മാര്‍ ആക്കാന്‍ സാധിച്ചു! പെന്‍ഷന്‍ പ്രായം കൂട്ടണമെങ്കില്‍ അത് ഒറ്റയടിക്ക് 2 - 3 വര്‍ഷം കൂട്ടുകയല്ല വേണ്ടത്. ഒരു 3 വര്‍ഷം ഇടവേളയില്‍ 1 വര്‍ഷം വച്ച് കൂടുകയാവാം. എങ്കില്‍ ഈ ദ്രോഹത്തിന് ഇത്തിരി ആശ്വാസം ആയേനെ! മറ്റുള്ള സംസ്ഥാങ്ങളിലെ പെന്‍ഷന്‍ പ്രായം താരതമ്യം ചെയ്യുന്നവര്‍ അവിടുത്തെ അവസ്ഥയാണോ(തോഴിളിലായ്മ) ഇവിടെ എന്നുള്ളത് കൂടി നോക്കുക. അതുപോലെ അവിടെ എന്നാണ്, എങ്ങനെയാണു പെന്‍ഷന്‍ പ്രായം കൂട്ടിയതെന്നും മനസിലാക്കുക.

ലിസ്റ്റുകള്‍ നീട്ടിയും, നിയമന നിരോധനം നടത്തിയും ദയവു ചെയ്തു ആരുടെയും സാധ്യത നശിപ്പികരുത്. ഒരു ജോലി നേടാന്‍ വേണ്ടി വളരെയധികം കഷ്ടപ്പെട്ടാണ് റാങ്ക് ലിസ്റ്റില്‍ എത്തുന്നത്‌. വളരെ നാളുകള്‍ അകാടെമിക് പഠനവും അതിനു ശേഷം PSC പഠനവും കഴിഞ്ഞിട്ടാണ് റാങ്ക് ലിസ്റ്റില്‍ എത്തുന്നത്‌. അവരുടെ ആരുടെയും പ്രതീക്ഷകള്‍ നശിപ്പികരുത്. ഓരോ ആളുകളുടെയും പ്രശ്നം മാത്രമല്ല ഇത്. അവരെ പ്രതീക്ഷിച്ചു ഒരു കുടംബമുണ്ട്, സമൂഹമുണ്ട്‌. അത് കൊണ്ട് ഒരാളുടെ വോട്ട് നഷ്ടപെട്ടാല്‍ തീര്‍ച്ചയായും അത് ആ കുടുംബത്തിലെയും, സമൂഹത്തിന്റെയും വോട്ട് നഷ്ടപ്പെടല്‍ ആണെന് മനസിലാക്കുക. ഇത് എല്ലാവരുടെയും പ്രശ്നമായി കാണണം. ഇതില്‍ രാഷ്ട്രിയം മറക്കുക, സമുദായം മറക്കുക. നമ്മുക്ക് പ്രയോജനമില്ലാത്ത കാര്യങ്ങളും, വാര്‍ത്തകള്‍ക്കും പുറകെ പോകാതെ ഈ ഒരു കാര്യത്തിനായി എല്ലാവരും ഒരുമിക്കുക. വിജയിക്കാന്‍ സാധിക്കും . വിളപ്പില്‍ ശാലയിലെ വിജയം ഒരു കൂട്ടായ്മ ആണ്.

എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയെങ്കിലും ഞാന്‍ ഒരു റാങ്ക് ലിസ്റ്റിലും ഇല്ല. PSC പഠനം തുടങ്ങിയതേയുള്ളൂ. പക്ഷെ കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റില്‍ എത്തി പ്രതീക്ഷയോടെ നില്കുക്കുന്ന കുറെ ആളുകളെ ഞാന്‍ കണ്ടു. അവരുടെ വേദന ഞാന്‍ ഇവിടെ എഴുതി. കോണ്‍ഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ പദവി വരെ എത്തിയതാണ് ഞാന്‍. ഇപ്പോള്‍ പദവികളില്‍ ഇല്ല, അംഗമാണ്. പക്ഷെ സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ തീര്‍ച്ചയായും ഞാന്‍ അംഗത്വം രാജി വയ്ക്കും. എന്റെ മാത്രമല്ല എന്റെ കുടുംബത്തിന്റെയും വോട്ട് നഷ്ടപ്പെടും. ഇതു പോലെ തീരുമാനമെടുക്കുന പലരുടെയും.....

മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ നല്ലതുപോലെ സഹാരിച്ചേ മതിയാകു. ജനങ്ങള്‍ക്ക്‌ കൂടുതല്‍ ഉപകാരപ്രദമായ കാര്യങ്ങള്‍ക്കു മുന്ഗണന നല്‍കുക. ഇതുപോലെയുള്ള കാര്യങ്ങള്‍ വിജയിപ്പിക്കാന്‍ സഹായിക്കുക.

സുഹൃത്തുക്കളെ നിങ്ങള്‍ മറ്റെല്ലാ പ്രശ്നങ്ങളും, രാഷ്ട്രിയവും മറന്നു പ്രതിഷേധിക്കുക. ഒരു വലിയ കൂട്ടായ്മ ആകുക..... എങ്കില്‍ നമ്മുക്ക് വിജയിക്കാന്‍ സാധിക്കും. വിജയത്തേക്കാള്‍ പ്രധാനം ഒരു ജീവിതം ആകും.

ഇത് എല്ലാവരെളിലും എത്തിക്കുക... അറിയേണ്ടവര്‍ അറിഞ്ഞു ഒരു അനുകൂല നിലപടെടുക്കട്ടെ എന്ന് പ്രാര്‍ഥിക്കാം...

0 comments:

Post a Comment